ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ; ഏതൊക്കെ വിഭാഗങ്ങൾക്കു പ്രവർത്തിക്കാം?

തിരുവനന്തപുരം :സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ച ഞായറാഴ്ച അവശ്യ സാധനങ്ങൾ, പാൽ വിതരണം സംഭരണം, ആശുപത്രി, ലാബ്, മെഡിക്കൽ സ്റ്റോറുകൾ, ആരോഗ്യവകുപ്പ്, കോവിഡ് പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന വകുപ്പുകൾ, മാലിന്യ നിർമാർജനത്തിലേർപ്പെട്ടിരിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി.

ഹോട്ടലുകളിൽ ടേക്ക് എവേ സർവീസ് കൗണ്ടർ പ്രവർത്തിക്കാം. മെഡിക്കൽ ആവശ്യത്തിനും കോവിഡ് പ്രതിരോധത്തിനും ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാം. സന്നദ്ധ പ്രവർത്തകർക്കും അനുവദനീയമായ കാര്യങ്ങൾക്ക് പ്രവർത്തിക്കുന്നവർക്കും സഞ്ചരിക്കാൻ അനുവാദമുണ്ട്. മറ്റു ആവശ്യങ്ങൾക്ക് ജില്ലാഭരണകൂടത്തിൻറെയും പൊലീസിൻറെയും പാസ് വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

%d bloggers like this: