ഞായറാഴ്ചത്തെ ലോക്ക് ഡൗണ്‍ പൊതുജനങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ

സംസ്ഥാന സര്‍ക്കാർ നാളെ (മെയ് 10) ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണ്‍ നിബന്ധനകളുമായി പൊതുജനങ്ങള്‍ ആരോഗ്യജാഗ്രത പാലിച്ച് പൂര്‍ണമായി സഹകരിക്കണം. അവശ്യസേവന വിഭാഗങ്ങള്‍ക്ക് ഇളവുകളുണ്ട്. പാല്‍വിതരണവും സംഭരണവും, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോര്‍, അനുബന്ധ സേവനങ്ങള്‍, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജന ഏജന്‍സികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ക്ക് രാവിലെ എട്ടു മുതല്‍ രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും മേല്‍ സൂചിപ്പിച്ച അനുവദനീയമായ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കും. വ്യായാമം ചെയ്യുന്നതിന്റെ ഭാഗമായുള്ള നടത്തത്തിനും സൈക്കിളിങിനും അനുമതിയുണ്ട്. ചരക്ക് വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാം. അടിയന്തര സാഹചര്യത്തില്‍ യാത്ര ചെയ്യേണ്ടി വന്നാല്‍ ജില്ലാ അധികാരികളില്‍ നിന്നോ പൊലീസില്‍ നിന്നോ പാസ് വാങ്ങണം. ആരോഗ്യ ജാഗ്രത പാലിച്ച് വിവാഹ, മരണ ചടങ്ങുകള്‍ നടത്താം. ഞായറാഴ്ചത്തെ നിയന്ത്രണം മാധ്യമങ്ങള്‍ക്ക് ബാധകമല്ല.

%d bloggers like this: