സിബിഎസ്ഇ, പ്ലസ് ടൂ പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് ആരംഭിക്കും

ദില്ലി: സിബിഎസ്ഇ 10, പ്ലസ്ടു പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം ഇന്നു തുടങ്ങും. കോവിഡ് ആശങ്കയുടെ പശ്ചാത്തലത്തിൽ, 1.5 കോടി ഉത്തരക്കടലാസുകൾ ഇതാദ്യമായി അധ്യാപകരുടെ വീട്ടിലെത്തിച്ചു നൽകി 50 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. മൂല്യനിർണയ കേന്ദ്രത്തിൽ നിന്ന് 3000 സ്കൂളുകളിലേക്കും അവിടെ നിന്ന് അധ്യാപകരുടെ വീടുകളിലേക്കുമാണ് ഉത്തരക്കടലാസ് എത്തിച്ചു നൽകുക.

%d bloggers like this: