Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

മൂർക്കനാട് ശുദ്ധജല പദ്ധതിയുടെ താത്കാലിക തടയണ വീണ്ടും തകർത്ത നിലയിൽ

മൂർക്കനാട്: കുന്തിപ്പുഴയിൽ നിർമിച്ച മൂർക്കനാട് മേജർ ശുദ്ധജല പദ്ധതിയുടെ താത്കാലിക തടയണ വീണ്ടും സാമൂഹികദ്രോഹികൾ തകർത്തു. മലപ്പുറം ജില്ലാ ജല അതോറിറ്റി ലക്ഷങ്ങൾ മുടക്കി നിർമിച്ച താത്കാലിക തടയണ ഒരുമാസത്തിനിടക്ക് മൂന്നാമത്തെ തവണയാണ് സാമൂഹിക വിരുദ്ധർ തകര്‍ക്കുന്നത് മണൽ നിറച്ച ചാക്കുകൾ നശിപ്പിച്ച നിലയിലാണുള്ളത്. മൂർക്കനാട് മേജർ ശുദ്ധജല പദ്ധതിയുടെ സ്രോതസ് സംരക്ഷിക്കുന്നതിനായി ജല അതോറിറ്റി നിര്‍മിച്ചതാണ് തടയണ. മണല്‍ച്ചാക്കുകള്‍ നിറച്ച് ബണ്ട് രൂപത്തിലാണ് മൂർക്കനാട് കുടിവെള്ളപദ്ധതി പ്രദേശത്തിനു തൊട്ടുതാഴെ തടയണ നിര്‍മിച്ചത്. ഒന്നര മീറ്റർ ഉയരത്തിൽ ആറ് മീറ്റർ വീതിയുള്ളതാണ് തടയണ.പുഴയിലെ മൂർക്കനാട് കുടിവെള്ള പദ്ധതിയുടെ കിണറിൽ ജലവിതാനം താഴ്ന്നതിനാല്‍ ജലനിരപ്പ് ഉയർത്തുന്നതിനാണ് താത്കാലിക തടയണ നിര്‍മിച്ചത്. ആറ് പഞ്ചായത്തുകളിലായി ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്രയമായ ശുദ്ധജല പദ്ധതിയുടെ ജല സ്രോതസാണിത്.