വിവാഹത്തിന് കരുതിവെച്ച തുക സമൂഹ അടുക്കളയിലേക്ക് നൽകി പോലീസുകാരൻ

കൊളത്തൂർ: വിവാഹത്തിന് മാറ്റിവെച്ച തുക പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് നൽകി പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ സിവിൽ ഓഫീസറായ വെങ്ങാട് കുമുള്ളിക്കളം അരുൺ ആണ് വേറിട്ട മാതൃക തീർത്തത്. ഇന്നാണ് അരുണിന്റെ വിവാഹം. മൂർക്കനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന് കഴിഞ്ഞ ദിവസം തുക കൈമാറി.

%d bloggers like this: