Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALANEWS

അവകാശവാദം ഉന്നയിക്കാം

തൃത്താല, പാലക്കാട് കസബ, നാട്ടുകല്‍, മണ്ണാര്‍ക്കാട്, കോട്ടായി, ഹേമാംബിക നഗര്‍, മലമ്പുഴ എന്നീ പോലീസ്
സ്റ്റേഷനുകളിലും പരിസരങ്ങളിലുമായി അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ഉത്തരവാദിത്വത്തിലുള്ള അവകാശികള്‍ ഇല്ലാത്തതും നിലവില്‍ അന്വേഷണവസ്ഥയിലോ കോടതി വിചാരണയിലോ/ പരിഗണനയിലോ ഇല്ലാത്തതുമായ 88 വാഹനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ വാഹനങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള അവകാശം വരുന്ന 30 ദിവസത്തിനുള്ളില്‍ മതിയായ രേഖകള്‍ സഹിതം ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് അവകാശവാദം രേഖാപരമായി ഉന്നയിക്കാവുന്നതാണ്. നിശ്ചിത കാലാവധിക്കകം അവകാശവാദം ഉന്നയിച്ചില്ലെങ്കില്‍ അവകാശികള്‍ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് പൊതുലേലം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.