Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

പൂഴിപ്പറ്റ പ്രദേശത്ത് ശുദ്ധജലക്ഷാമമെന്ന് ആക്ഷേപം

മൂർക്കനാട് പൂഴിപ്പറ്റ മുണ്ടുമ്മൽ കുന്ന് പ്രദേശത്ത് രൂക്ഷമായ ശുദ്ധജലക്ഷാമമെന്ന് ആക്ഷേപം.മൂർക്കനാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഉൾപ്പെട്ട പൂഴിപ്പറ്റ മുണ്ടുമ്മൽ കുന്ന് കുടിവെള്ള പദ്ധതി നോക്ക് കുത്തിയായതാണ് ശുദ്ധജല ക്ഷാമത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയതിനെ തുടർന്ന് പ്രവർത്തനരഹിതമായ പദ്ധതിയുടെ മോട്ടോർ ഒരു വർഷത്തോളമായിട്ടും തകരാർ പരിഹരിക്കാതെ കിടക്കുകയാണ്. ഇതുമൂലം പ്രദേശത്തെ പട്ടികജാതി കോളനിയിൽ ഉൾപ്പെടെ നൂറു കണക്കിന് കുടുംബങ്ങൾ കുടിവെള്ളമില്ലാതെ പ്രയാസമനുഭവിക്കുന്നതായി ആക്ഷേപം ഉയർന്നിരിക്കുകയാണ്.

ഉടൻ പരിഹാരം കാണണം: സിപിഐ 

മൂർക്കനാട് പൂഴിപ്പറ്റ മുണ്ടുമ്മൽ കുന്നിലെ രൂക്ഷമായ കുടിവെള്ളം ക്ഷാമത്തിന് ഉടൻ പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്ന് എന്ന് സി പി ഐ പൂഴിപ്പറ്റ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവിൽ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന മുണ്ടുമ്മൽ കുന്ന് ശുദ്ധ ജലവിതരണപദ്ധതി നോക്കുകുത്തിയായിട്ട് മാസങ്ങൾ പിന്നിട്ടിരിക്കുകയാണ്.മുൻകാലങ്ങളിൽ
ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിൽ നടന്നിരുന്ന ശുദ്ധജല വിതരണത്തിന്റെ ചുമതല നിലവിൽ പ്രദേശത്ത് രൂപികരിച്ചിട്ടുളള ഗുണഭോക്തൃ സമിതിക്കാണ്.
ജനങ്ങൾ കുടിവെള്ളമില്ലാതെ പ്രായാസപ്പെടുമ്പോൾ ഉത്തരവാദിത്തപ്പെട്ടവർ പുലർത്തുന്ന നിസംഗത പ്രതിഷേധാർഹമാണെന്നും
പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സമര പരിപാടികളുമായി സി പി ഐ മുന്നോട്ടുപോകും.

നിൽപ്പ് സമരം ഇന്ന് 

മൂർക്കനാട് പൂഴിപ്പറ്റ മുണ്ടുമ്മൽ കുന്ന് കുടിവെള്ള പദ്ധതി ഉടൻ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മൂർക്കനാട് പഞ്ചായത്ത് കമ്മിറ്റി ഇന്ന് നിൽപ്പ് സമരം നടത്തും.രാവിലെ പതിനൊന്നിന് പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് സമരം.