Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

പൾസ് പടിഞ്ഞാറ്റുംപുറം ലോക്ക്ഡൗൺ റംസാൻ സ്പെഷ്യൽ കിറ്റ് വിതരണം ചെയ്തു

കാരുണ്യ പ്രവർത്തനം നടത്തുന്നവരുടെ നല്ല മനസ്സ് നാം കാണാതെ പോവരുത്: അത്തരമൊരു പ്രവർത്തന ഉദാഹരണമാണ് പൾസ് പടിഞ്ഞാറ്റുംപുറം
മൂർക്കനാട് പടിഞ്ഞാറ്റുംപുറം: പൾസ് പടിഞ്ഞാറ്റുംപുറം വാട്സ്ആപ് കൂട്ടായ്മയുടെ കീഴിൽ നടത്തപ്പെട്ട ലോക്ക്ഡൗൺ / റംസാൻ സ്പെഷ്യൽ കിറ്റ് വിതരണം വളരെ കാര്യക്ഷമമായും ഭംഗിയായും നടന്ന വിവരം വളരെ സന്തോഷത്തോടെ അറിയിക്കുന്നതോടൊപ്പം ചില കാര്യങ്ങൾ ഊന്നിപ്പറയാതിരിക്കാൻ വയ്യ. ബഹുഭൂരിപക്ഷം വരുന്ന പ്രവാസികളുൾപ്പെടുന്ന ഈ കൂട്ടായ്മയുടെ അഞ്ച് വർഷത്തെ കാലയളവിൽ പല കാരുണ്യ പ്രവർത്തനങ്ങളിലും പൾസ് പടിഞ്ഞാറ്റുംപുറം എന്നും മുന്നിലായിരുന്നു.എന്നാൽ ഏറ്റവും പ്രധാന ക്ഷേമ പ്രവർത്തനങ്ങളിലൊന്നായിരുന്നു ഈ കിറ്റ് വിതരണം. സ്ഥലം ഖത്തീബ് സിദ്ധീഖ് മിസ്ബാഹി എ ഇ എം എ യു പി സ്ക്കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണദാസ് എന്നിവരും ഈ വേളയിൽ സന്നിഹിതരായിരുന്നു. ഇത്തരം നന്മകൾ ഇനിയും തുടരണമെന്നും എല്ലാ വിധ സഹായ സഹകരണങ്ങളും ഞങ്ങളുടെ പക്കൽ നിന്നുണ്ടാവുമെന്നും അറിയിക്കുകയും ചെയ്തു.. കോവിഡ് 19 കാരണം എല്ലാവിധത്തിലും പ്രതിസന്ധിയിലായ നാം എല്ലാ വെല്ലുവിളികളെയും അതിജീവിക്കുന്ന തരത്തിൽ എത്തപ്പെടുന്നത് നമ്മുടെ നിസ്സീമമായ സഹകരണത്തിന്റെയും ആത്മാർത്ഥമായ കരുതലും ഐക്യത്തോടെയുള്ള ഇടപെടലും ഒന്നു കൊണ്ടുമാത്രമാണ്. അന്യന്റെ വേദന അവനവന്റേതുമാകുമ്പോൾ മാത്രമാണ് ഓരോരുത്തരും യഥാർത്ഥ മനുഷ്യ സ്നേഹിയും സാമൂഹിക ഉത്തരവാദിത്ത്വമുള്ളവനുമാകുന്നത് .. എന്നാൽ അതിന്റെ എറ്റവും ഉദാത്തവും പരിശുദ്ധവുമായ നേർക്കാഴ്ചകളായിരുന്നു നമ്മുടെ ഈ കൂട്ടായ പ്രവർത്തനങ്ങളിൽ നാം കണ്ടത്! സഹകരിച്ച മുഴുവനാളുകളെയും ഗ്രൂപിന്റെ പേരിൽ അഭിനന്ദിക്കുന്നടോടൊപ്പം വാക്കുകൾക്കതീതമായ നന്ദിയും കടപ്പാടും അറിയിക്കുന്നു .. സാമ്പത്തിക സഹായം പോലെതന്നെ എറ്റവും പ്രധാനപ്പെട്ടത് തന്നെയാണ് ശാരീരികവും മാനസികവുമായ സഹായവും പിന്തുണയും .. നാട്ടിലുള്ളവരുടെ, പ്രത്യേകിച്ച് സേവന സന്നദ്ധരായ അച്ചീവേഴ്സ് ആർട്സ് & സ്‌പോർട് ക്ലബ്ബിന്റെ ചുണക്കുട്ടന്മാരുടെ ചടുലതയോടെയുള്ള പ്രവത്തനങ്ങൾ കൂടിയാണ്‌ നമ്മുടെ സംരംഭത്തിന്റെ വിജയത്തിന് ആക്കം കൂട്ടിയത്, നമുക്കവരെ പ്രത്യേകം അഭിനന്ദിക്കാം??… മത-രാഷ്ട്രീയ ചിന്തകൾക്കും വകഭേദങ്ങൾക്കുമപ്പുറം നമ്മളും നമ്മുടെ നാടും ഒറ്റക്കെട്ടാണെന്നുള്ള ചിന്തയാണ് നമ്മുടെ വിജയം..