Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALALOCALNEWS

മൂലക്കുരുവിന് വയനാടന്‍ ഒറ്റമൂലി; പെരിന്തൽമണ്ണയിൽ ചികില്‍സ നടത്തിയ 2 വ്യാജ ഡോക്ടര്‍മാര്‍ പിടിയിൽ

പെരിന്തൽമണ്ണ :മദ്യപാനത്തില്‍ നിന്നും മറ്റു ലഹരി ഉപയോഗങ്ങളില്‍ നിന്നും മോചനമെന്ന പേരില്‍ പരസ്യം നല്‍കി ചികില്‍സ നടത്തിയ രണ്ടു വ്യാജ ഡോക്ടര്‍മാര്‍ മലപ്പുറം പെരിന്തല്‍മണ്ണ ജൂബിലി ജംക്ഷനില്‍ പൊലീസ് പിടിയിലായി. വില്‍പനക്കു വച്ച മരുന്നുശേഖരവും പിടിച്ചെടുത്തു. മദ്യപാനം, പുകവലി, കഞ്ചാവ് ഉപയോഗം തുടങ്ങിയ ദുശീലങ്ങളെല്ലാം 15 ദിവസംകൊണ്ട് ഭേദമാക്കുമെന്ന് വാഗ്ദാനം നല്‍കി ചികില്‍സ നടത്തിയ തച്ചനാട്ടുകര കെട്ടുമ്മല്‍ അബദുല്‍ അബ്ദുല്‍ ഖാദര്‍ മുസലിയാരാണ് പിടിയിലായത്. ലഹരി ഉപയോഗിക്കുന്നയാള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കലര്‍ത്തിക്കൊടുക്കാനുളള പൊടിയാണ് വില്‍പന നടത്തിയിരുന്നത്. ഇക്കാര്യം പറയുന്ന പരസ്യം എഴുതിയ കാറും പിടിച്ചെടുത്തു. പ്രമേഹത്തിനും രഹസ്യരോഗങ്ങള്‍ക്കും ചികില്‍സയുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് അറബി മാന്ത്രിക ചികില്‍സ നടത്തുന്നതായും പരസ്യം നല്‍കിയിരുന്നു. വില്‍പ്പന നടത്തിയ മരുന്നുകളുടെ സാമ്പിളും പിടിച്ചെടുത്തു. മൂലക്കുരുവിന് വയനാടന്‍ ഒറ്റമൂലി എന്ന പേരില്‍ ചികില്‍സ നടത്തിയ വെട്ടത്തൂര്‍ സ്വദേശി വടക്കന്‍ അബ്ദുല്‍ അസീസും അറസ്റ്റിലായി. ചികില്‍സ നടത്താന്‍ യോഗ്യതയോ പാരമ്പര്യ പിന്‍ബലമോ ഇരുവര്‍ക്കും ഇരുവര്‍ക്കുമില്ല.