ചെമ്മലശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഇരിപ്പിടങ്ങൾ സമ്മാനിച്ചു
ചെമ്മലശ്ശേരി : സംസ്ഥാന സർക്കാർ ആര്‍ദ്രം മിഷന്‍റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ചെമ്മലശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ചെയറുകൾ സമ്മാനിച്ചു യുവസംഭരംഭകനായ വളപുരം സ്വദേശി ഞാളൂര്‍ സജിത്ത് മാതൃകയായി . പൊതുജന പങ്കാളിത്തതോടെ ചെമ്മലശ്ശേരി P H Cയില്‍ ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സംഘടനകളും വ്യക്തികളും നൽകുന്ന ക്രിയാത്മക പിന്തുണയുടെ ഭാഗമായി .ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിൻഡിക്കറ്റ് ബിസിനസ് ഗ്രൂപ്പ് ചെയർമാനായ വളപുരം സ്വദേശി ഞാളൂര്‍ സജിത്ത് ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകരുടെയും വെയിറ്റിംങ് ഏരിയയില്‍ ഇരിക്കാനാവശ്യമായ ഇരിപ്പിടങ്ങളാണ് സംഭാവനയായി നല്‍കിയത് മുൻപും നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് തന്റേതായ മാതൃക തീർക്കുന്ന സജിത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം കുടി വെള്ള ക്ഷമാം നേരിട്ടിരുന്ന കഴിഞ്ഞ വേനല്‍ സമയത്ത പുതിയ ടാങ്കും സ്റ്റാന്‍റും അടക്കം സംവിധാനങ്ങള്‍ക്ക് വേണ്ടി ഒരു ലക്ഷം രൂപ നൽകിയിരുന്നു കൂടാതെ . സജിത്തിന്‍റെ ഉടമസ്ഥതയിലുള്ള ചെമ്മലശ്ശേരി സിൻഡിക്കറ്റ് ഓഡിറ്റോറിയത്തിന്‍റെ വരുമാനത്തില്‍ ഒരു പങ്ക് നാട്ടിലെ ചാരിറ്റി പ്രവര്‍ത്തനക്കായി വിനിയോഗിച്ചു വരുന്നുമുണ്ട്