Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

കോൺഗ്രസ് കുത്തിയിരിപ്പ് സമരം നടത്തി

വിളയൂർ:ഇന്ന് വിളയൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരത്തിൽ നിന്നും.

കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഉടൻ നടപടി സ്വീകരിക്കുക.

  1. അസംഘടിത തൊഴിലാളികൾക്കും പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്കും സാമ്പത്തിക സഹായം അനുവദിക്കുക.
  2. നാട്ടിലേക്ക് വരുന്ന പ്രവാസികളിൽ സാമ്പത്തിക സൗകര്യമില്ലാത്തവർക്ക് സൗജന്യ യാത്ര അനുവദിക്കുക.
  3. മറ്റു സംസ്ഥാനങ്ങളിൽ കൂടുങ്ങി കിടക്കുന്ന മലയാളികൾക്ക് നാട്ടിലേക്ക് വരാൻ യാത്രാ സൗകര്യം ഏർപ്പെടുത്തുക.
  4. ലോക്ക്ഡൗൺ കാലത്തെ വൈദ്യുത ചാർജ് വർദ്ധനവ് പിൻവലിക്കുക.

എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വിളയൂർ മണ്ഡലം കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചത്.