കാൽനൂറ്റാണ്ടിലേറെയായി റമസാൻ വ്രതത്തിലാണ് പെരിന്തൽമണ്ണ ട്രാഫിക് പൊലീസ് എ.എസ്.ഐ വിജയൻ

ഇരുപത്തി എട്ട് വർഷമായി ഒരു നോമ്പ് പോലും വിടാതെ നോറ്റ് പൊലീസുകാരൻ പെരിന്തൽമണ്ണ ട്രാഫിക്  പൊലീസ് എ.എസ്.ഐ യും കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി ചിരുതമ്മ  കോരുക്കുട്ടി ദമ്പതികളുടെ മകനുമായ സി.കെ. വിജയനാണ് മുഴുവൻ നോമ്പും അനുഷ്ഠിക്കുന്നത്. കൂടെ പഠിച്ചിരുന്ന കൂട്ടുകാർ നോമ്പുതുറ സൽക്കാരത്തിന് നിരന്തരം ക്ഷണിച്ചുകൊണ്ടിരുന്നതിനെതുടർന്നാണ് ഇദ്ദേഹം നോമ്പ് എടുത്ത് തുടങ്ങിയത്. ശരീരത്തിന് ആശ്വാസകരമാണെന്ന് തോന്നിയതോടെ അനുഷ്ഠാനം  തുടരുകയായിരുന്നെന്നും അമ്മ നന്നായി പ്രോത്സാഹിപ്പിച്ചുവെന്നും വിജയൻ പറയുന്നു.ഈ വർഷവും ഇതുവരെ മുഴുവൻ നോമ്പും പിടിച്ചതായി അദ്ദേഹം പറഞ്ഞു.ഇന്നലെ കരിങ്കല്ലത്താണിയിൽ വച്ച് പൊതുപ്രവർത്തകർ നൽകിയ പലഹാരം നിരസിച്ചപ്പോഴാണ് നോമ്പ് വിവരം അറിയുന്നത്.

%d bloggers like this: