മൂര്‍ക്കനാട്റോഡ് പണി പുനരാരംഭിച്ചു


വെങ്ങാട് മൂർക്കനാട് റോഡ് റബറൈസ് ജോലികൾ നടന്നു കൊണ്ടിരിക്കെ മുടങ്ങി കിടന്ന പഴയപള്ളി – മൂർക്കനാട് എൽ.പി സ്കൂൾ വരെയുള്ള    ഭാഗം റോഡ് പണി പുനരാരംഭിച്ചു.പി.ഡബ്ളിയുഡിയുടെ വെങ്ങാട്- മൂർക്കനാട്  റബ്ബറൈസ്ഡ് റോഡിന്‍െറ പണി ഊര്‍ജ്ജിതമായി നടന്ന് കൊണ്ടിരിക്കെ  മൂര്‍ക്കനാട് എല്‍പി.സ്കൂള്‍ തൊട്ട് പഴയ പള്ളി വരെയുള്ള റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മില്‍മയുടെ ശുദ്ധ ജലം ലഭ്യമാകുന്നതിനായി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ നിര്‍മിച്ച  ചാല് കാരണം താല്‍കാലികമായി പ്രതിസന്ധിയിലായിരുന്നു.  ഈ സാഹചര്യത്തിൽ ഡി വൈ എ ഫ് ഐ മൂർക്കനാട് മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ  വകുപ്പ് മന്ത്രി ശീ ജി. സുധാകരന്‍ നേരിട്ട് പരാതി നല്‍കുകയും പിന്നീട് നിരന്തരം മന്ത്രിയുടെ ഓഫീസുമായും പേർസണൽ സ്റ്റാഫുമായും ബന്ധപ്പെട്ടതിന്‍റെ ഫലമായി നടപടികൾ വേഗത്തിലാക്കാന്‍ സാധിച്ചു വര്‍ക്ക്‌ നീണ്ടു പോയതില്‍ ജനങ്ങള്‍ക്ക് മില്‍മയോട് നല്ല എതിര്പ്പുണ്ടായിരുന്നു COVID 19 പശ്ചാത്തലത്തിൽ അല്പം നീണ്ടു പോയെങ്കിലും മഴയ്ക്ക് മുന്പേ പണി തീർക്കാൻ കഴിയും എന്നത് നാട്ടുകാർക് ആശ്വാസം ആയി

%d bloggers like this: