Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALALOCALNEWS

വളാഞ്ചേരിയിലെ കടകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തി .

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം അവശ്യ വസ്തുക്കളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും, അമിത വില ഈടാക്കുന്നതും തടയുന്നതിന്റെ ഭാഗമായി മലപ്പുറം DyടP ശ്രി. A രാമചന്ദ്രന്റ നിർദേശപ്രകാരം ഇൻസ്പെക്ടർ ശ്രീ.സി.യുസഫ് അവർകളുടെ നേത്യത്വത്തിലുള്ള വിജിലൻസ് സംഘം മലപ്പുറം ജില്ലയിലെ തിരുർ താലൂക്കിലെ വളാഞ്ചേരി ടൗണിൽ നിത്യേപയോഗ സാധനങ്ങൾ വിൽപ്പന നടത്തുന്ന കടകളിൽ മിന്നൽ പരിശോധന നടത്തി. മിന്നൽ പരിശോധന നടത്തിയതിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞു. തിരൂർ താലൂക്ക് പരിധിയിലെ ടൗണിൽ അമിത വില ഈടാക്കി പച്ചക്കറികൾ വിൽപ്പന നടത്തുന്ന മൂന്ന് പച്ചക്കറി കടകളും അഞ്ച് കടകളിൽ വില നിലവാര പട്ടിക പ്രദർശിപ്പിക്കാപുറംതെയാണ് നിത്യോപയോഗ സാധനങ്ങൾ വിൽപ്പന നടത്തുന്നതായും കണ്ടെത്താൻ കഴിഞ്ഞു. ‘ഇത്തരം കടയുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി തിരൂർ താലൂക്ക് സപ്ലെ ഓഫീസർക്ക് നടപടി എടുക്കുന്നതിന് വേണ്ടി റിപ്പോർട്ട് നൽകിയിട്ടുള്ളതാണ് വിജിലൻസ് സംഘത്തിൽ വിജിലൻസ് ഇൻസ്പെക്ടർ ശ്രി.സി.യുസഫ്,SI.മുഹമ്മദാലി, ASI.മോഹനകൃഷ്ണൻ, SCPO മാരായ അബ്ദുസമീർ, സിദ്ധിഖ് രത്നകുമാരി, ജസീർ എന്നിവരും കൂടാതെ വളാഞ്ചേരി സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഓഫീസർ നസീർ തിരൂർക്കാട് എന്നിവരും ഉണ്ടായിരുന്നു.
വരും ദിവസങ്ങളിലും അവശ്യവസ്തുക്കളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അമിത വില ഈടാക്കുന്നതു തടയുന്നതിനായി കടകളിൽ പരിശോധന നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കു മെന്ന് മലപ്പുറം വിജിലൻസ് DySP അറിയിച്ചു.