മലപ്പുറം ജില്ലയിൽ നാല് പേർക്കുകൂടി കോവിഡ്19 സ്ഥിരീകരിച്ചു
മലപ്പുറം ജില്ലയിൽ നാല് പേർക്കുകൂടി കോവിഡ്19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പുലാമന്തോൾ കുരുവമ്പലം സ്വദേശിയും
മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്കുകൂടി ഇന്ന് (മെയ് 15) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ ചെന്നൈയില്‍ നിന്ന് എത്തിയവരും ഒരാള്‍ ദുബായില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ജില്ലയിലെത്തിയ പ്രവാസിയുമാണ്. ചെന്നൈയില്‍ നിന്ന് വ്യത്യസ്ത സംഘങ്ങളായി എത്തിയ താനൂര്‍ പരിയാപുരം സ്വദേശി 22 കാരന്‍, താനൂര്‍ പരിയാപുരം ഓലപ്പീടിക സ്വദേശി 22 കാരന്‍, താനൂര്‍ കളരിപ്പടി സ്വദേശി 48 കാരന്‍, ദുബായില്‍ നിന്നെത്തിയ പുലാമന്തോള്‍ കുരുവമ്പലം സ്വദേശി എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ നാല് പേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലാണ്.
പുലാമന്തോള്‍ കുരുവമ്പലം സ്വദേശി 42 കാരന്‍ ദുബായിലെ അജ്മാനില്‍ ഹോട്ടലിലെ ഡ്രൈവറാണ്. മെയ് ഏഴിന് ദുബായില്‍ നിന്ന് ഐ.എക്‌സ് – 344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ രാത്രി 10.35 ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേകം ഏര്‍പ്പെടുത്തിയ കെ.എസ്.ആര്‍.ടി.സി ബസില്‍ മെയ് എട്ടിന് പുലര്‍ച്ചെ നാല് മണിയ്ക്ക് കാളികാവ് സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. മെയ് 11 ന് തൊണ്ടവേദന അനുഭവപ്പെട്ടതോടെ കോവിഡ് കെയര്‍ സെന്ററില്‍ നിന്നുതന്നെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. രോഗലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമായതോടെ മെയ് 12 ന് വൈകുന്നേരം 4.30 ന് പ്രത്യേകം ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. ഇന്ന് (മെയ് 15) കോവിഡ് 19 സ്ഥിരീകരിച്ചു.
ഇതോടെ മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 37 ആയി. 15 പേരാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്.