പുഴയിലെ നീരൊഴുക്ക് സുഗമമാക്കാൻ നടപടി വേണമെന്ന ആവശ്യം – തഹസിൽദാറും സംഘവും വിളയൂരിൽ പുഴയിൽ സന്ദർശനം നടത്തി.

വിളയൂർ : കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ശേഷം പുഴയിൽ വളർന്നു പൊങ്ങിയ വലിയ മരങ്ങളും പൊന്തക്കാടുകളും നീക്കംചെയ്ത് പുഴയുടെ ഒഴുക്ക് സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്ന
വിളയൂർ ഗ്രാമ പഞ്ചായത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് തഹസിൽദാറും സംഘവും ഇന്ന് വിളയൂരിലെ വിവിധ പ്രദേശങ്ങളിൽ പുഴയിൽ സന്ദർശനം നടത്തി. പഞ്ചായത്ത് ജനപ്രതിനിധികൾ ഇവരെ അനുഗമിച്ചു
വിഷയവുമായി ബന്ധപ്പെട്ട് പഞ്ചായത്ത്‌ പ്രമേയം പാസ്സാക്കി കലക്ടർക്ക് സമർപ്പിക്കുകയും തഹസിൽദാർ മുമ്പാകെയും താലൂക്ക് വികസന സമിതി ഗ്രൂപ്പിലും പ്രശ്നം ഉയർത്തി കൊണ്ടുവരികയും ചെയ്തിരുന്നു. താലൂക്ക്തല യോഗത്തിൽ തുടർ നടപടികൾ ചർച്ചചെയ്യുമെന്നും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ മുരളി അറിയിച്ചു.

%d bloggers like this: