പുഴ ശുചീകരണ പ്രവർത്തനത്തിന്റെ മുന്നോടിയായി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

വിളയൂർ:പുഴ ശുചീകരണം പ്രവർത്തനങ്ങൾ എങ്ങിനെ നടത്താം എന്നതിനെ സംബന്ധിച്ച്
പരിശോധനക്കായി ആർ.ടി.ഒ അർജുൻ പാണ്ഡെ, തഹസിൽദാർ ഡി.ബിന്ദു, മൈനർ ഇറിഗേഷൻ എ.ഇ. സുനിൽ, വിളയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. മുരളി എന്നിവർ ഇന്ന് പുലാമന്തോൾ വിളയൂർ പാലം മുതൽ തിരുവേഗപ്പുറ പാലം വരെയുള്ള പുഴയുടെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു

മൈനർ ഇറിഗേഷൻ നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ – കലക്ടറുടെ സാന്നിദ്ധ്യത്തിൽ റിവർ മാനേജ്മെൻ്റ്
കമ്മിറ്റി ചേർന്ന് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് RDO അറിയിച്ചു.

%d bloggers like this: