മൂര്‍ക്കനാട് AMLP സ്കൂളിലെഅഡ്മിഷന്‍ 18.5.2020 തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നതാണ്

മൂര്‍ക്കനാട് AMLP സ്കൂളിലെ LKG / UKG ഒന്നു മുതൽ *4 വരെയുള്ള ഇംഗ്ളീഷ് & മലയാളം മീഡിയം ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ കോവിഡ് മാർഗനിർദേശങ്ങൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കുo അനുസൃതമായി *18.5.2020* തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നതാണ്.

ഓണ്‍ലൈന്‍ മുഖേന അഡ്മിഷനുളഴ സൗകര്യം www.sampoorna.kite.kerala.gov.in എന്ന വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് മുഖേന 25/05/2020 മുതല്‍ ആരംഭിക്കുന്നതാണ്.

അഡ്മിഷനായി വരുന്നവര്‍ താഴെയുളള നമ്പറില്‍ വിളിച്ച ശേഷം സ്കൂളില്‍ വരിക.

അബ്ദുറഹിമാന്‍ (ഹെഡ്മാസ്റ്റര്‍) – 9539729599

അഡ്മിനായി രക്ഷിതാവ് മാത്രം സ്കൂളിൽ വന്നാൽ മതി.

കുട്ടികളെ സ്കൂളില്‍ കൊണ്ടുവരാന്‍ പാടില്ല.

സ്കൂളിൽ എത്തുമ്പോൾ കോവിഡ് – 19 ജാഗ്രതയുടെ ഭാഗമായി താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണം.

സ്കൂളിൽ വരുന്ന സമയത്ത് മാസ്ക് നിർബന്ധം .

സാമൂഹിക അകലം പാലിക്കണം.

അഡ്മിഷൻ ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് 10 മണി മുതൽ 1 മണിക്ക് മുൻപായി വിളിച്ചതിനു ശേഷം മാത്രം വരിക.

കുട്ടിയെ ചേർക്കുന്നതിന്

ആധാറിൻ്റെ ഫോട്ടോ കോപ്പി, ജനന സർട്ടിഫിക്കറ്റിൻ്റെ കോപ്പി എന്നിവ കൊണ്ടുവരേണ്ടതാണ്.

2 മുതൽ 4 വരെയുളള ക്ളാസുകളിലേക്ക് അംഗീകൃത സ്കൂളുകളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടിസിയും അനംഗീകൃത വിദ്യാലയങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് കോപ്പി, ആധാര്‍ കോപ്പി എന്നിവയും കൊണ്ടുവരണം.

സംശയങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ വിളിക്കൂ…

9539729599
8547065007
9539764392
8547294313
8606257760

പൊതുവിദ്യാലയങ്ങള്‍ നാടിന്റെ നന്മക്ക്

AMLP സ്കൂള്‍ മൂര്‍ക്കനാട്
1.മികച്ച പഠന നിലവാരം.

 1. LKG മുതൽ 4 വരെ ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ.
 2. പ്രീ പ്രൈമറി ഉള്‍പ്പെടെ മുഴുവന്‍ ക്ളാസുകളിലും സ്മാര്‍ട്ട് ടിവികള്‍ സ്ഥാപിച്ച് മുഴുവന്‍ ക്ളാസ്റൂമുകളും ഹൈടെക് ആക്കി സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഹൈടെക് ആയി മാറിയ മൂര്‍ക്കനാട് പഞ്ചായത്തിലെ ഏക വിദ്യാലയം.
 3. കമ്പ്യൂട്ടർ പഠനത്തിനായി വിശാലമായ കംപ്യൂട്ടര്‍ലാബ്.
 4. 3000-ത്തിൽ പരം പുസ്തകങ്ങളുടെ ലൈബ്രറി
 5. വിഭവസമൃദ്ധവും പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണം. മാസത്തിൽ ഒരു തവണ സ്പെഷ്യൽ ഭക്ഷണം. ആഴ്ചയില്‍ രണ്ടുദിവസം പാല്‍, ഒരുദിവസം കോഴിമുട്ട.
 6. ശുദ്ധീകരിച്ച കുടിവെള്ളം
 7. കലാ – കായിക മത്സരങ്ങൾക്ക് പ്രത്യേക പരിശീലനം.
 8. എല്ലാ ഭാഗങ്ങളിലേക്കും സുരക്ഷിതമായ വാഹനസൗകര്യം .
 9. സ്മാര്‍ട്ട് ടിവി, പ്രൊജക്ടർ, കമ്പ്യൂട്ടർ എന്നിവയോടു കൂടിയ ക്ലാസ് മുറികൾ.
 10. LSSപരീക്ഷക്ക് പ്രത്യേക പരിശീലനം.
 11. മികച്ച ക്ലബ് പ്രവർത്തനങ്ങൾ .
 12. അച്ചടക്കമുള്ള വിദ്യാലയാന്തരീക്ഷം.
 13. മികച്ച പഠനപ്രവർത്തനങ്ങൾ.
 14. ശാന്തമായ പഠനാന്തരീക്ഷം.
 15. ഓരോ വിഷയങ്ങൾക്കും പ്രത്യേകം ലാബുകൾ.
 16. വൃത്തിയുള്ള ശൗചാലയങ്ങൾ.
 17. LKG, UKG ക്ലാസ്സുകളിൽ പരിചയസമ്പന്നരായ അധ്യാപകരുടെ സേവനം.
 18. വായന ശീലം വളർത്താൻ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ദിനപ്പത്രങ്ങളുടെ പ്രവാഹം.

കോവിഡ് ഭീഷണി ഉടനെയൊന്നും മാറില്ലെന്ന നിലവിലെ സാഹചര്യത്തില്‍ നമ്മുടെ നാട്ടിലെ കുട്ടികള്‍ മാത്രം എത്തിച്ചേരുന്ന പൊതുവിദ്യാലയങ്ങളിലേക്ക് നമ്മുടെ നാട്ടിലെ മുഴുവന്‍ കുട്ടികളെയും ചേര്‍ക്കുക. കുട്ടികളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുക.

%d bloggers like this: