Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

സംസ്ഥാനതല പാർലമെന്ററി അഫയേഴ്സ് ഓൺലൈൻ ക്വിസ് മത്സരത്തിൽ ഒന്നാമതെത്തി നിമ വിളയൂർ

വിളയൂർ: ലോക്ഡൗൺ കാലത്ത് കേരള നിയമവകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല പാർലമെന്ററി അഫയേഴ്സ് ഓൺലൈൻ ക്വിസ് മത്സരത്തിൽ ഒന്നാമതെത്തി വിളയൂർ- പേരടിയൂർ സ്വദേശിനി നിമ.വി ഒന്നാംഘട്ട മത്സരത്തിലെ ആദ്യ ദിവസത്തെ വിജയിതന്നെ നിമയായിരുന്നു. തുടർന്നുള്ള ഓരോ ദിവസങ്ങളിലും ഓരോ വിജയികൾ. ഒടുവിൽ 20 വിജയികളെ ചേർത്ത് ഇന്ന് നടന്ന മെഗാ ഫൈനൽ മത്സരത്തിലും നിമ വിജയകിരീടം ചൂടി. കേരള നിയമ-പാർലമെൻററി വകുപ്പിന്റെ ട്രോഫിയും, 7000 രൂപ കാഷ് അവാർഡും കരസ്ഥമാക്കി. നിയമമന്ത്രി എകെ ബാലൻ നിമയെ വിളിച്ച് അനുമോദിച്ചു.

പൊതു വിദ്യാലയങ്ങളിലെ മലയാളം മീഡിയം ക്ലാസ്സുകളിലൂടെ പഠിച്ചു വളർന്ന ഈ മിടുക്കിയുടെ പ്രാഥമിക പഠനം എടപ്പലം HALP സ്‌കൂളിലും, വിളയൂർ ഗവ: ഹൈസ്‌കൂളിലും.. സെക്കണ്ടറി പഠനം എടപ്പലം PTMYHSSലും ആയിരുന്നു. തുടർന്ന് കൽക്കട്ട ISER ൽ നിന്ന് ജീവശാസ്ത്രത്തിൽ MSc കരസ്ഥമാക്കി.

എടപ്പലം HALP സ്കൂളിലെ പ്രധാനാധ്യാപകൻ വി പ്രസന്നകുമാർ മാഷാണ് പിതാവ്. മാതാവ് പി. മീര ടീച്ചർ വിളയൂർ ഗവ: ഹൈസ്‌കൂളിലെ അധ്യാപികയാണ്. സഹോദരി നീതു MBBS വിദ്യാർത്ഥിയാണ്. പൊതു വിദ്യാലയങ്ങളിൽ മലയാളം മീഡിയം ക്ലാസ്സുകളിൽ പഠിച്ചു വളർന്ന നിമയും സഹോദരിയും നാടിന് അഭിമാനമേകുകയാണ്.