റീസൈക്കിള്‍ കേരള_ DYFI മൂര്‍ക്കനാട് കല്ലുവെട്ടുകുഴി യൂണിറ്റ് സംഭരണം തുടങ്ങി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിലേക്ക് DYFI ആരംഭിച്ച ക്യാപെയിന്‍ ‘റീസൈക്കിള്‍ കേരള’ ക്ക് തുടക്കമായി.
യൂണിറ്റ് കമ്മറ്റിയുടെ പരിധിയിലുള്ള വീടുകള്‍ കയറിയിറങ്ങി കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് സംഭരണം ആരംഭിച്ചു.
ആക്രി സാധനങ്ങള്‍, പഴയ ന്യൂസ് പേപ്പറുകള്‍, നാളികേരം തുടങ്ങിയവയാണ് ആദ്യ ഘട്ടത്തില്‍ ജനങ്ങളില്‍ നിന്നും സ്വീകരിച്ച് വരുന്നത്.
വിറ്റു കിട്ടുന്ന പണം പൂര്‍ണ്ണമായും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.
ആവേശകരമാ പിന്തുണയാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്.
DYFI മൂര്‍ക്കനാട് മേഘലാ കമ്മറ്റി പ്രസിഡന്‍റ് K T ഫൈസല്‍, യൂണിറ്റ് സെക്രട്ടറി ഷിബിൽ.K
പ്രസിഡന്റ്‌ റസാഖ്.K.T, മേഖല കമ്മിറ്റി അംഗം ഇർഷാദ് K, ബ്രാഞ്ച് സെക്രട്ടറി ഷബീർ .P തുടങ്ങിയവര്‍ നേതൃത്വം നല്‍കി
മറ്റ് കമ്മറ്റി ഭാരവാഹികളും, പ്രവര്‍ത്തകരും പങ്കാളികളായി.
യജ്ഞം വരും ദിവസങ്ങളിലും തുടരും

%d bloggers like this: