കുന്തിപ്പുഴയിലെ മൂർക്കനാട് ഭാഗത്തെ മൺകൂനകളും പുൽകാടുകളും നീക്കം ചെയ്യാൻ മങ്കട MLA അഹമ്മദ് കബീറിന് നിവേദനം നൽകി മുസ്ലീം ലീഗ് പ്രവർത്തകർ

കുന്തിപ്പുഴയിലെ മൂർക്കനാട് ഭാഗത്തെ മൺകൂനകളും പുൽകാടുകളും നീക്കം ചെയ്യാൻ മങ്കട MLA അഹമ്മദ് കബീറിന് നിവേദനം നൽകി മുസ്ലീം ലീഗ് പ്രവർത്തകർ
രണ്ട് പ്രളയങ്ങൾ നേരിട്ട മൂർക്കനാട് പഞ്ചായത്തിലെ 9,10,11,12 വാർഡുകളിലും കേരള സംസ്ഥാനം ഒട്ടുക്കും 3ആമത്‌ ഒരു പ്രളയ സാധ്യത കാലാവസ്ഥ നിരീക്ഷകർ തള്ളി കളയാത്ത സാഹചര്യത്തിൽ മുന്കരുതലിന്റെ ഭാഗമായി വിഷയം MLA യുടെ ശ്രദ്ധയിൽ പെടുത്തി.മൂർക്കനാട് പ്രദേശത്തു മുടങ്ങി കിടന്നിരുന്ന വെങ്ങാട്-ചെമ്മലശ്ശേരി റോഡ് പണി സന്ദർശിക്കുന്നതിനും,പുനർനിർമ്മാണ ഫണ്ട് പാസ്സ് ആയിട്ടുള്ള പൊട്ടിക്കുഴി-മുണ്ടുമ്മൽകുന്ന് റോഡ്‌ സന്ദർശിക്കുന്നതിനും,പൂഴിപ്പറ്റ മുസ്ലീം ലീഗ് കമ്മിറ്റിയും,ഗ്ലോബൽ കെഎംസിസി യും സംയുക്തമായി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിനായി എത്തിയ അദ്ദേഹത്തിന് മുന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരായ കാസിം മൂർക്കനാട്,അബ്ബാസ് ബാവ,റാഫി പൂഴിപ്പറ്റ,മുഹമ്മദാലി പി എന്നിവർ വിഷയം അവതരിപ്പിക്കുകയും വേണ്ട നടപടികൾ കൈക്കൊള്ളാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

%d bloggers like this: