എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മാറ്റമില്ല

തിരുവനന്തപുരം : സംസ്​ഥാനത്തെ എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതി പ്രകാരം നടക്കുമെന്ന്​ മുഖ്യ​മന്ത്രി പിണറായി വിജയൻ. മേയ്​ 26 മുതൽ 30 വരെ അവശേഷിക്കുന്ന പത്താം ക്ലാസ്​, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ നടത്തും.

മുൻ നിശചയിച്ച ടൈംടേബിൾ പ്രകാരം തന്നെയായിരിക്കും പരീക്ഷകളെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്​കൂൾ ബസുകൾ ഉൾപ്പെടെ ഉപയോഗിച്ച്​ ആവശ്യമായ ഗതഗത സൗകര്യം ഒരുക്കും. നേര​ത്തേ  പരീക്ഷ മാറ്റിവെച്ചിരുന്നുവെന്ന വാർത്തകൾ വന്നിരുന്നു.

%d bloggers like this: