പ്രധാനമന്ത്രിക്ക് കേരളത്തിലെ വ്യാപാരികളുടെ ഒരു ലക്ഷം കത്തുകൾ
കൊളത്തുർ.
▪️വായ്പകളുടെ മൊറട്ടോറിയം ഒരു വർഷമാക്കുക.
▪️മൊറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കുക.
▪️വ്യാപാര മേഖലയ്ക്ക് പാക്കേജ് അനുവദിക്കുക.
▪️ചെറുകിട വ്യാപാരികൾക്ക് 10,000 രൂപ മുതൽ ഗ്രാൻഡ് അനുവദിക്കുക.
▪️ജി.എസ്.ടി റിട്ടേൺ കാലാവധി ഡിസംബർ 31 വരെ നീട്ടുകയും, പിഴപലിശ ഒഴിവാക്കുകയും ചെയ്യുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രധാനമന്ത്രിക്ക് ഒരുലക്ഷം കത്ത് എന്നതിന്റെ ഭാഗമായി കൊളത്തൂർ യൂണിറ്റിൽ നടന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രസിഡണ്ട് ഷബീർ കൊളത്തൂർ പോസ്റ്റ് ബോക്സിൽ കത്ത് നിക്ഷേപിച്ചകൊണ്ട് ഉൽഘാടനം നിർവഹിച്ചു. യൂത്ത് വിംഗ് ജനറൽ സെക്രട്ടറി മുഹമ്മദലി റഹ്മത്ത് ,സെക്രട്ടി നൗഫൽ നിഹ്‌മ എന്നിവർ പങ്കെടുത്തു.