രണ്ടാം ഘട്ട റിലീഫ് കിറ്റ് വിതരണം നടത്തി

വെങ്ങാട് പഞ്ചായത്തങ്ങാടി മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട റിലീഫ് കിറ്റ് വിതരണം നടത്തി. കക്ഷി-രാഷ്ട്രീയ, ജാതി-മത ഭേദമന്യേ പ്രദേശത്തെ 200 കുടുംബങ്ങൾക്കുള്ള പച്ചക്കറി കിറ്റുകളുടെ വിതരണോത്ഘാടനം മൂർക്കനാട് പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് സഹൽ തങ്ങൾ നിർവ്വഹിച്ചു.

പഞ്ചായത്ത് അങ്ങാടി മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, കെഎംസിസി പ്രവർത്തകരായ കെ യഹിയ, ഫാമിലി റൈഷാദ്, ഇർഷാദ് വുഡ് മേറ്റ്സ്, ഷാഫി സി, മുജീബ് പി,സിയാദ് ഇപി,ഷംനാസ് ബാബു,നിക്കു തുടങ്ങിയവർ നേത്യത്വം നൽകി.

%d bloggers like this: