Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALANEWS

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി


മറ്റ് മൂന്നുപേരോടൊപ്പം പെരിന്തല്‍മണ്ണ വരെ ഇവര്‍ യാത്ര ചെയ്തിരുന്നു.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കഴിഞ്ഞ ദിവസം മുംബൈയില്‍നിന്നെത്തിയ തൃശൂര്‍ ചാവക്കാട് സ്വദേശിനി ഖദീജക്കുട്ടിയാണ് (73) മരിച്ചത്. ഇവര്‍ക്ക് പ്രമേഹവും ശ്വാസതടസവുമുണ്ടായിരുന്നു. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം നാലായി.
പാലക്കാട് വഴിയാണ് ഇവര്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് യാത്രചെയ്തത്. മറ്റ് മൂന്നുപേരോടൊപ്പം പെരിന്തല്‍മണ്ണ വരെ ഇവര്‍ യാത്ര ചെയ്തിരുന്നു. ഇവിടെനിന്ന് പ്രത്യേക ആംബുലന്‍സില്‍ മകന്‍റെയൊപ്പമാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിയത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും അതിന് മുമ്ബ് മരിച്ചു.
ഇന്നാണ് ഖദീജക്കുട്ടിയുടെ കോവിഡ് പരിശോധന ഫലം വന്നത്. ഇവരുടെ മകനും ആംബുലന്‍സ് ഡ്രൈവറും ക്വാറന്‍റീനിലാണ്.