Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

ഉദ്ഘാടനത്തിന് തയ്യാറായി കൊപ്പം വില്ലേജ് ഓഫീസ് പുതിയ കെട്ടിടം.

കൊപ്പം വില്ലേജോഫീസ് കം റിഫ്രഷ്‌മെന്റ് പോയന്റ് കെട്ടിടത്തിന്റെ പണി പൂർത്തിയായി. പൊതുജനങ്ങൾക്കുള്ള ശൗചാലയവും ഒരുമുറിയും താഴത്തെ നിലയിലും വില്ലേജോഫീസ് മുകളിലെ നിലയിലുമായാണ് കെട്ടിടം. എം.എൽ.എ. മുഹമ്മദ് മുഹ്‌സിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ 93.5 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം പണിതത് .

പട്ടാമ്പി പൊതുമരാമത്ത് കെട്ടിടനിർമാണവകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമാണം. മുകളിലെ നിലയിൽ വില്ലേജോഫീസറുടെ മുറി, ഓഫീസിൽ വരുന്നവർക്ക് ഇരിക്കാവുന്ന ഹാൾ, റെക്കോഡ്‌ മുറി, കോൺഫറൻസ് ഹാൾ, ശൗചാലയങ്ങൾ എന്നിവയാണുള്ളത്. ഭിന്നശേഷിക്കാർക്കായി റാമ്പുമുണ്ട്. താഴെ സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ശൗചാലയങ്ങളും ഭിന്നശേഷിക്കാർക്കായി റാമ്പുള്ള ശൗചാലയവുമുണ്ട്. കൂടാതെ, കുടുബശ്രീ അംഗങ്ങൾക്ക് ഉത്‌പന്നങ്ങൾ വിൽക്കാനായി ഒരു മുറിയുമുണ്ട്. കൊപ്പം പഞ്ചായത്തോഫീസിൽനിന്ന് നേരിട്ട് വില്ലേജോഫീസിലേക്ക് വരാനുള്ള സൗകര്യവുമുണ്ട്.