സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ് ; രണ്ടു പേർ രോഗ മുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 42 പേർക്ക്. കോവിഡ്-19 അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കണ്ണൂർ-12, കാസർകോട്-7, കോഴിക്കോട്-5, പാലക്കാട്-5,തൃശ്ശൂർ-4, മലപ്പുറം-4, കോട്ടയം-2,കൊല്ലം-1,പത്തനംതിട്ട-1,വയനാട്-1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.
രണ്ടുപേർ രോഗമുക്തി നേടി.ഇന്ന് പോസിറ്റീവായതിൽ 21 പേർ മഹാരാഷ്ട്രയിൽനിന്ന് വന്നതാണ്. തമിഴ്നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്ന് വന്ന ഒരോരുത്തർക്കും രോഗബാധയുണ്ടായി

%d bloggers like this: