Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALANEWS

പെരുന്നാള്‍ പ്രമാണിച്ച് രാത്രി നിയന്ത്രണത്തില്‍ ഇളവ്; കടകള്‍ രാത്രി 9 വരെ

റമസാൻ പ്രമാണിച്ച് പള്ളകളിലും ഈദ് ഗാഹുകളിലും ഒരുമിച്ച് ചേർന്ന് പെരുന്നാൾ നമസ്കരിക്കുക എന്നത് മുസ്ലിംകൾക്ക് വലിയ പുണ്യ കർമമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇത്തവണ ഇതു വീടുകളിലാണു നടത്തേണ്ടത്. സാമൂഹിക സുരക്ഷ മുൻ നിർത്തിയാണ് ഇത്തരത്തിൽ ഒരു തീരുമാനം സാമുദായിക നേതാക്കൾ കൈക്കൊണ്ടത്. സഹനത്തിന്റെയും സമത്വത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുൽഫിത്തർ നൽകുന്നത്. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ട ശേഷം കടയിൽ പോയി സാധനം വാങ്ങുന്ന പതിവുണ്ട്. നിയന്ത്രണങ്ങൾ അതിന് തടസമാകുന്നതിനാൽ ഇന്ന് മാസപ്പിറവി കണ്ടാൽ ഇന്നും (വെള്ളിയാഴ്ച), ഇന്ന് മാസപ്പിറവി കണ്ടില്ലെങ്കിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ നാളെയും (ശനിയാഴ്ച) ഒൻപതു മണിവരെ തുറക്കാൻ അനുവദിക്കും. ഈ ഞായറാഴ്ച പെരുന്നാൾ ആവുകയാണെങ്കിൽ സമ്പൂർണ ലോക്ഡൗണിൽ ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.