എടപ്പലം PTMYHSSപ്രത്യേക അറിയിപ്പ്

പ്രിയപ്പെട്ട വിദ്യാർത്ഥികളെ,

ഈ വരുന്ന 26/05/2020 ചൊവ്വാഴ്ച ബാക്കി
വരുന്ന എസ്എസ്എൽസി പരീക്ഷ ആരംഭിക്കുവാൻ നമ്മുടെ കേരള സർക്കാർ തീരുമാനിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ?ആശങ്കകളില്ലാതെ,ഭയമില്ലാതെ എന്നാൽ ശ്രദ്ധയോടെയും,ജാഗ്രതയോടെയും, കരുതലോടയും വിദ്യാർത്ഥികൾ സ്കൂളിൽ എസ്എസ്എൽസി പരീക്ഷക്കായ് എത്തിച്ചേരേണ്ടതാണ്.

വിദ്യാർത്ഥികൾ പ്രത്യേകം
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:-

നിർബന്ധമായും മാസ്ക് ധരിക്കണം.

സ്കൂൾ കവാടത്തിൽ ഒരുക്കിയിട്ടുള്ള
സോപ്പ്/ഹാൻഡ് വാഷ്/സാനിറ്റൈസർ ഉപയോഗിച്ചു അണു വിമുക്തരാകണം.

പരീക്ഷക്ക് മുമ്പും ശേഷവും കൂട്ടംകൂടരുത്.

പരസ്പരം സ്പർശിക്കരുത്.

കയ്യിലുള്ള വസ്തുക്കൾ പരസ്പരം കൈമാറരുത്.
സാമൂഹിക അകലം പാലിക്കണം.

SSLC Examination Time Table

Time: 1:30pm

26/05/2020(ചൊവ്വ): Mathematics

27/05/2020(ബുധൻ): Physics

28/05/2020(വ്യാഴം): Chemistry

സ്കൂൾ ബസ്സിൽ യാത്ര ചെയ്‌തിരുന്നവർക്ക് പതിവുപോലെ സ്കൂൾ ബസ് ഉണ്ടായിരിക്കും.
മറ്റുള്ള വിദ്യാർത്ഥികൾ പൊതുവാഹനങ്ങളിലോ,
സ്വകാര്യവാഹനങ്ങളിലോ പരീക്ഷക്ക് എത്തിചേരേണ്ടതാണ്.
എത്തിച്ചേരുവാൻ ഏതെങ്കിലും തരത്തിലുള്ള പ്രയാസം നേരിടുന്ന വിദ്യാർത്ഥികളുണ്ടെങ്കിൽ വിവരം ഹെഡ്മാസ്റ്ററെയോ,
ക്ലാസ് ടീച്ചേഴ്‌സിനെയോ അറിയിക്കേണ്ടതാണ്. Headmaster Mohammed C PTMYHSS EDAPPALAM

%d bloggers like this: