പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു
പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തില്‍ വരിക. കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിലാണ് നിരോധനാജ്ഞ.
അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ക്വാറന്‍റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാലും നടപടിയുണ്ടാകും. അതേസമയം എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുക്കും. നാളെ ചെറിയ പെരുന്നാള്‍ ആയതിനാലാണ് മറ്റന്നാള്‍ മുതല്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
പാലക്കാട് ഇന്ന് 19 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരു ദിവസം ഇത്രയധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും വന്നതാണ്. 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതും മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. നിലവില്‍ 45 പേരാണ് പാലക്കാട് ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.