ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ അണുവിമുക്തമാക്കി.

ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ SSLC പരീക്ഷയുടെ മുന്നോടിയായി ജെ.സി.ഐ വളാഞ്ചേരിയുമായി സഹകരിച്ച് സ്കൂൾ അണുവിമുക്തമാക്കി.

വളാഞ്ചേരി: ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ കോറോണ 19 വ്യാപനം തടയുന്നതിന് ഇരിമ്പിളിയം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് വരുന്നു. പ്രസ്തുത പ്രോഗ്രാം ഉദ്ഘാടനം ഇരിമ്പിളിയം പഞ്ചായത്ത് പ്രസിണ്ടൻറ് ശ്രീമതി റജുലാ നൗഷാദ് നിർവ്വഹിച്ചു. ഇതിന്റെ ഭാഗമയാണ് ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ജെ.സി.ഐ വളാഞ്ചേരി സന്നദ്ധ പ്രവർത്തകർ അണുവിമുക്തമാക്കിയത്. ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ അഷറഫലി കാളിയത്ത് സംസാരിച്ചു. ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടൻറ് അമീൻ.പി.ജെ, സെക്രട്ടറി മുഹമ്മദ് അബ്ദുറഹിമാൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ പി.പി.ഹമീദ്, നജ്മുദ്ദീൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

%d bloggers like this: