ഗതാഗതം നിരോധിച്ചു

മൂര്‍ക്കനാട്: മൂര്‍ക്കനാട് ചെമ്മലശ്ശേരി റോഡ് – മില്‍മ മുതല്‍ പഴയപളളി വരെയുളള റോഡ് റബ്ബറൈസിംഗ് ആരംഭിച്ചു. രാവിലെ 8.30 മുതല്‍ വൈകുന്നേരം 6.00 മണി വരെ റബ്ബറൈസിംഗ് ജോലികള്‍ നടക്കുന്ന ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകും.

വെങ്ങാട് നിന്ന് ചെമ്മലശ്ശേരി ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് കാളിയാര്‍കുളത്തു നിന്നും വടക്കുംപുറത്തേക്കുളള റോഡ് വഴി യാത്ര ചെയ്യാവുന്നതാണ്.

മൂര്‍ക്കനാട് എടപ്പലം പാലം വഴി രണ്ടുഭാഗത്തേക്കും യാത്രചെയ്യേണ്ടവര്‍ കാളിയാര്‍കുളം – കല്ലുവെട്ടുകുഴി റോഡ് വഴി വന്ന് പൊട്ടിക്കുഴി അങ്ങാടിക്ക് തൊട്ട് മുന്‍പ് പാലം അപ്രോച്ച് റോഡിലേക്കുളള ഇട റോഡുകളും ഉപയോഗപ്പെടുത്താവുന്നതാണ്.

മൂർക്കനാട് ലൈവ്

%d bloggers like this: