Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

ജനദ്രോഹ മദ്യനയത്തിനെതിരെ വഞ്ചനാദിനം ആചരിച്ചു

കൊളത്തൂർ: ലോക് ഡൗണിൻ്റെ ഭാഗമായി മദ്യശാലകൾ അടക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഗുണഫലങ്ങൾ ബോധ്യപ്പെട്ടിട്ടും അത് കണ്ടില്ലെന്ന് നടിച്ച് മദ്യലോബിയുടെ സമ്മർദ്ദത്തിന് വഴങ്ങി വിദേശമദ്യഷാപ്പുകൾ തുറക്കാനും അത് വഴി കുടുംബങ്ങൾ തകരാനും കാരണമാകുന്ന സർക്കാറിൻ്റെ ജന വിരുദ്ധ മദ്യനയത്തിനെതിരെ
കേരള മദ്യനിരോധന സമിതി സർക്കാറിൻ്റെ നാലാം വാർഷിക ദിനമായ മെയ് ഇരുപത്തിയഞ്ച് വഞ്ചനാദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കൊളത്തൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ സർക്കാറിൻ്റെ പ്രകടനപത്രികയിലെ മദ്യനയങ്ങൾ വിശധീകരിക്കുന്ന പേജുകൾ കത്തിച്ചു.ചടങ്ങിൽ കേരള മദ്യനിരോധന സമിതി പ്രസിഡണ്ട് ഷബീർ കൊളത്തൂർ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് മെമ്പർ സലീം കുരുവമ്പലം ഉൽഘാടനം നിർവഹിച്ചു, ജനറൽ സെക്രട്ടറി ഖദീജ പിടി, സാലം കെ, നാസർ പി.പി, അനിയൻ സി എന്നിവർ സംസാരിച്ചു