സമസ്ത മദ്രസകളിൽ ഈ വർഷം പരീക്ഷകൾ ഇല്ല മുഴുവൻ വിദ്യാർത്ഥികൾക്കും പ്രമോഷൻ നൽകും.

ചേളാരി: കോവിഡ് – 19 ൻറെ പാശ്ചാത്തലത്തിൽ സമസ്തയുടെ 1 മുതൽ 12 വരെയുള്ള മുഴുവൻ ക്ലാസുകളിലും ഓൾ പ്രമോഷൻ നൽകാൻ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രവത്തക സമിതി തീരുമാനിച്ചു. ഇതു പ്രകാരം ഈ വർഷം പരീക്ഷകളുണ്ടായിരിക്കില്ല. പൊതു പരീക്ഷ നടക്കുന്ന ക്ലാസുകൾക്കും ഇത് ബാധകമാണ്. യോഗത്തിൽ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.ടി അബ്ദുള്ള മുസ്ല്യാർ സ്വാഗതം പറഞ്ഞു.

%d bloggers like this: