Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

PTMYHSS EDAPPLAM SSLC പരീക്ഷ സർക്കാരിന്റെ നിയന്ത്രണങ്ങൾപാലിച്ചു കൊണ്ട് വളരെ ഭംഗിയായി നടന്നു

കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ
മൂന്ന് ദിവസങ്ങളിലായി നടന്ന SSLC
പരീക്ഷ സർക്കാരിന്റെ നിയന്ത്രണങ്ങൾ
പാലിച്ചു കൊണ്ട് വളരെ ഭംഗിയായി നടന്നു. ഹയർ സെക്കന്ററി പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു.
പരീക്ഷകൾ വളരെ ഭംഗിയായി നടക്കാൻ സഹായിച്ച ഘടകങ്ങൾ നിരവധിയാണ്.
SSLC ഡ്യൂട്ടിയില്ലാത്ത ടീച്ചേഴ്സ്,തൊട്ടടുത്ത സ്കൂളുകളിൽ ഡ്യൂട്ടിയുള്ള ടീച്ചേഴ്സ്, ഓഫീസ് സ്റ്റാഫ്,സ്കൂളിൽ പരീക്ഷാ ഡ്യൂട്ടിക്കെത്തിയ ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പോലീസ്, ആശാവർക്കർമാർ,
പി ടി എ, മാനേജ്മെന്റ് അംഗങ്ങൾ,അലുമിനി പ്രവർത്തകർ എന്നിവരുടെയെല്ലാം സ്തുത്യർഹമായ പ്രവർത്ഥനങ്ങളിലൂടെയാണ് പരീക്ഷകൾ ഭംഗിയായി നടന്നത്.തെർമൽ സ്കാനർ ഉപയോഗിച്ച് പനി
ടെസ്റ്റ് നടന്നതിൽ പനിയുള്ള വിദ്യാർത്ഥികളോ അധ്യാപകരോ ഉണ്ടായില്ല.
അതുകൊണ്ട് തന്നെ ആശങ്കകളില്ലാതെ, ആകുലതകളില്ലാതെ തികച്ചും ആത്മ വിശ്വാസത്തോടെ വീടുകളിലേക്ക് തിരിച്ചു പോകാമെന്ന് വിദ്യാർഥികളെയും ജീവനക്കാരെയും ഹെഡ്മാസ്റ്റർ ബോധ്യപ്പെടുത്തി.
എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ സർക്കാർ നിയന്ത്രണങ്ങൾ വളരെ കർശനമായി പാലിക്കേണ്ട സാഹചര്യമാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അതിനാൽ ഇനിയുള്ള ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്നും പി ടി എം വൈ എച്ച് എസ് എസ് ഹെഡ്മാസ്റ്റർ മുഹമ്മദ് സി ബോധ്യപ്പെടുത്തി.