പട്ടാമ്പി മത്സ്യമാർക്കറ്റ് സമീപം മാംസ അവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നു എംഎൽഎ മുഹമ്മദ് സ്ഥലം സന്ദർശിച്ചു.

പട്ടാമ്പി/ നഗരസഭയുടെ നേത്യതത്തിലുള്ള മത്സ്യ മാർക്കറ്റ് മത്സ്യ മാംസങ്ങളുടെ അവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയും തൊട്ടടുത്ത കണ്ടന്തോട് പാടത്തിന് പാരിസ്ഥിതിക ദീക്ഷണിയാകുന്ന സാഹചര്യത്തിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ സ്ഥലം സന്ദർശിക്കുകയും പെട്ടന്ന് തന്നെ നടപടി സ്ഥികരിക്കാൻ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് കത്തയച്ചു.

നഗരസഭയ്ക്ക് കീഴിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കോടികൾ ചിലവിട്ട് നിർമ്മിച്ച ആധുനിക മത്സ്യ മാർക്കറ്റിന് സമീപം മാലിന്യങ്ങൾ കൂടുകയും ജനങ്ങളിൽ നിന്ന് ഒട്ടേറെ പരാതികൾ ഉണ്ടായിട്ടും നഗരസഭ വേണ്ടത്ര നടപടികൾ സ്വീകരിച്ചില്ല എന്നും എംഎൽഎ മുഹമ്മദ് മുഹ്സിൻ കുറ്റപ്പെടുത്തി.

മാലിന്യ സംസ്ക്കരണ പ്ലാന്റ് നിലച്ചിട്ട് വർഷങ്ങളായി ഇതിന് വേണ്ടി നിർമ്മിച്ച കുഴിയിൽ മാലിന്യങ്ങൾ വന്ന് നിറഞ്ഞ് സാക്രമികരോഗങ്ങൾ അടക്കം പടർന്ന പിടിക്കാനുള്ള സാധ്യതകളേറെയാണ്. ചുറ്റും മാലിന്യങ്ങൾ നിറഞ്ഞത കാരണം ജന്തുജന്യ രോഗങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ടന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.

‘നീണ്ട് കിടക്കുന്ന കണ്ടുന്തോട് നികത്തിയിട്ടാണ് മത്സ്യ മാർക്കറ്റ് നിർമ്മിച്ചിരിക്കുന്നത്. കുടുംബശ്രി ഉല്പന്ന വിപണനകേന്ദ്രം, വെജിറ്റബിൾ മാർക്കറ്റ് എന്നിവയ്ക്ക് കൂടി ഉപയുക്തമാകുന്ന രീതി 35 കോടി ചിലവിലുള്ള സമുച്ചയമാണിത്. നെൽകൃഷിക്കനുയോജ്യമായ പാടത്തിന് പാരിസ്ഥിതിക ഭീക്ഷണി യുർത്തുന്ന മാലിന്യങ്ങൾ നിക്ഷേപിച്ച് അതിന് മുകളിൽ മണ്ണിട്ട് നികത്തുന്നത് വഴി ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ കുടിവെള്ളത്തിന് ഏറെ ആശ്രയിക്കുന്ന ഭാരത പുഴയിലേക്കാണ് എത്തുന്നതെന്നും എംഎൽഎ ഓർമപ്പെടുത്തി.

മൂന്ന് ജില്ലകൾ കൂടി വെള്ളത്തിനാ ശ്രയികുന്ന പുഴയിൽ നേരത്തെകോളിഫോം ബാക്റ്റീരിയകളുടെ ഏറ്റവും കൂടിയ വർദ്ധനവ് രേഖപെടുത്തിയിട്ടുണ്ട്. മത്സ്യ മാർക്കറ്റിന്
തിർവശമുള്ള കാർഷിക ഗവേഷണ കേന്ദ്രത്തിനടക്കം ദുർഗന്ധം വമിക്കുന്ന അവശിഷ്ടങ്ങൾ ഭീക്ഷണിയായിട്ടുണ്ട്.

രണ്ട് വർഷത്തെ പ്രളയത്തിലും ഏറെ ദുരിതമനുഭവിച്ചവരാണ് മത്സ മാർക്കറ്റിന് സമീപമുള്ള കുടുംബങ്ങൾ പടത്തിനിടയിലൂടെ ഒഴുകുന്ന തോട് വൃത്തിയാക്കാൻ തൊഴിലുറപ്പുക്കാരുടെ സേവനം ഉപയോഗിച്ച് സുഗമമായ ഒഴുക്കുണ്ടാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കലക്ടർ നിർദ്ദേശിച്ചിട്ടും നഗരസഭ ഒന്നും ചെയ്തില്ല. അതിനാൽ മൈനർ ഇരിഗേഷൻ വകുപ്പിന്റെ പ്രത്യേക ഫണ്ടിന് അപേക്ഷ നൽകി എന്നിട്ടും പാടത്തിൽ മാലിന്യങ്ങൾ നിക്ഷേപിച്ച് മണ്ണിട്ട് മൂടുകയാണ് നഗരസഭ ചെയ്യുന്നത്.

ഇതുമൂലം ഏക്കറ കണക്കിന് നെൽപാടം നഗരസഭ നേരിട്ട് നികത്തുകയാണ്
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാഹചര്യമുള്ള മത്സ്യമാർക്കറ്റും പരിസരവും പരിസ്ഥിതിക്ക് മലിനമാക്കാതെ മാലിന്യ സംസ്ക്കരണ പ്ലാന്റെ പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും കണ്ടന്തോട് മാലിന്യമിട്ട് നികത്തുന്നതിനെതിരെ നടപടി സ്വീകരിച്ച് തോട് വൃത്തിയാക്കി ഭാരത പുഴയിലേക്കുള്ള ഒഴുക്ക് സുഗമമാക്കാൻ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് കത്തയച്ചതായും എംഎൽഎ അറിയിച്ചു.

%d bloggers like this: