മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് ഇടപെടല്‍ – പുഴയിലെ മണല്‍ തിട്ടകള്‍ നിരപ്പാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവിറങ്ങി

മൂര്‍ക്കനാട് : മൂര്‍ക്കനാട് നിവാസികളുടെ ആശങ്കകള്‍ക്ക് പരിഹാരമായി മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് ഇടപെടല്‍ ഫലം കണ്ടു. മൂര്‍ക്കനാട് പ്രദേശത്ത് പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന മണല്‍തിട്ടകളും പുല്‍ക്കാടുകളും നീക്കം ചെയ്യാന്‍ മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി മലപ്പുറം ജില്ലാകളക്ടര്‍ പ്രത്യേക ഉത്തരവിറക്കി. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് തനത് ഫണ്ടുപയോഗിച്ച് മണ്ണുമാന്തി യന്ത്രമുപയോഗപ്പെടുത്തി മണല്‍തിട്ടകളും പുല്‍ക്കാടുകളും ജൂണ്‍ 6 നകം തട്ടി നിരത്തി പുഴയുടെ സ്വാഭാവിക ഒഴിക്ക് സുഗമമാക്കാനുളള നടപടികള്‍ സ്വീകരിക്കാനാണ് ഉത്തരവ്.

മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാജഗോപാലന്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ അഡ്വ. ടികെ റഷീദലി, CPIM മങ്കട ഏരിയ സെക്രട്ടറിയും യുവജന കമ്മീഷന്‍ അംഗവുമായ പികെ അബ്ദുളള നവാസ്, ഏരിയ കമ്മറ്റി അംഗം പി നസീം, ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മെമ്പറുമായ പി സൈനുദ്ധീന്‍ മാസ്റ്റര്‍, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുരളി മാസ്റ്റര്‍ എന്നിവര്‍ മലപ്പുറം കളക്ട്രേറ്റില്‍ ADM, മറ്റു റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരെ കണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ഇടപെടലുകളുടെ ഭാഗമായും, വിഷയം ബഹു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തതിന്റെയും ഭാഗമായാണ് ഉത്തരവ് ഇറങ്ങിയതെന്ന് സൈനുദ്ധീന്‍ മാസ്റ്റര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ മുതല്‍ പഞ്ചായത്ത് തനത് ഫണ്ടുപയോഗിച്ച് പുഴയിലെ മണല്‍തിട്ടകളും പുല്‍ക്കാടുകളും നീക്കം ചെയ്തു തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ രാജഗോപാലന്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറി, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സൈനുദ്ധീന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ വി സുന്ദരന്‍ എന്നിവരടങ്ങുന്ന സംഘം പുഴയുടെ വിവിധഭാഗങ്ങളില്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ജോലി തുടങ്ങാനുളള പ്രാഥമിക വിലയിരുത്തലുകള്‍ നടത്തി. ശനിയാഴ്ച അഞ്ചോളം മണ്ണുമാന്തി യന്ത്രങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഇറക്കി പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.

%d bloggers like this: