ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായ് ഫേസ് ഷീൽഡുകൾ നല്കി എജ്യൂ ക്രാഫ്റ്റ് പെരിന്തൽമണ്ണയും ബി ഡി കെ പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റിയും.

പെരിന്തൽമണ്ണ :ഹോസ്പിറ്റൽ സിറ്റിയായ പെരിന്തൽമണ്ണയിലെ രക്താവശ്യം കൂടി വരുന്ന സന്ദർഭത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം താലൂക്ക് കമ്മിറ്റികളുടെ നേതൃത്ത്വത്തിൽ ബ്ലഡ് ബാങ്കുകളിൽ നടത്തിവരുന്ന കോവിഡ് 19 ജാഗ്രത ക്യാമ്പയിന്റെ ഭാഗമായുള്ള ഇൻ ഹൗസ് ക്യാമ്പ് പെരിന്തൽമണ്ണ ഗവ. ബ്ലഡ് ബാങ്കിൽ നടന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി എജ്യൂ ക്രാഫ്റ്റ് പെരിന്തൽമണ്ണയുടെ സഹകരണത്തോടെ ബി ഡി കെ ഭാരവാഹികളായ ജയൻ പെരിന്തൽമണ്ണ, ഷഫീഖ് അമ്മിനിക്കാട്, അസ്‌ലം മണ്ണാർക്കാട്, ഗീരീഷ് അങ്ങാടിപ്പുറം, സാദിഖലി പെരിന്തൽമണ്ണ തുടങ്ങിയവർ ചേർന്ന് ബ്ലഡ് ബാങ്കിലെ സ്റ്റാഫുകൾക്ക് ഫേസ് ഷീൽഡുകൾ കൈമാറി. രക്തദാന പ്രവർത്തനങ്ങൾക്ക് ബി ഡി കെ യോടൊപ്പം എന്നും എജ്യൂ ക്രാഫ്റ്റ് മാനേജ്മെന്റിന്റെ സഹായ സഹകരണങ്ങൾ ലഭ്യമാകാറുണ്ട്. കൈകോർക്കാം കരുതലോടെ , മഹാമാരിയെ നേരിടാൻ രാജ്യം ഒറ്റകെട്ടായി നിൽക്കുന്ന ഈ സാഹചര്യത്തിൽ എജ്യൂ ക്രാഫ്റ്റ് പോലെയുളളവരുടെ സഹകരണത്തിന് എന്നും ഹൃദയം നിറഞ്ഞ നന്ദിയോടെ ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ല.

%d bloggers like this: