കട്ടുപ്പാറ വളവിലെ റോഡ് നവീകരണം മണ്ഡലം എം എൽ എ സന്ദർശിച്ചു.

കട്ടുപ്പാറ : നിലമ്പൂർ – പെരുമ്പിലാവ് സംസ്ഥാന പാതയിലെ കട്ടുപ്പാറ വളവിൽ പുരോഗമിക്കുന്ന കട്ട വിരിക്കൽ പ്രവൃത്തി സ്ഥലം M L A മഞ്ഞളാംകുഴി അലി സന്ദർശിച്ചു. വർഷങ്ങളായി യാത്രാദുരിതം നേരിട്ടിരുന്ന കട്ടുപ്പാറ വളവിൽ പല തവണ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും റോഡ് തകരുന്നത് പതിവായതോടെ പ്രദേശവാസികളുടെയും യാത്രക്കാരുടെയും നിരന്തര ആവശ്യം . പരിഗണിച്ചു ഇതിനൊരു ശാശ്വത പരിഹാരം എന്ന നിലയിലാണ് റോഡിന്റെ ഇരു വശങ്ങളിലും ചാലുകീറി വെള്ളം ഒഴുകിപ്പോകാൻ സൗകര്യം ചെയ്യുകയും
കട്ടവിരിക്കൽ പ്രവർത്തികളും നടപ്പിലാക്കിയത് . ഓവു ചാൽ നിർമ്മാണം ലോക്ക് ഡൗണിനു മുമ്പ് പൂർത്തിയായിരുന്നു. S L T F ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവൃത്തിയുടെ ഭാഗമായി ഇതിലേയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചിരുന്നു . റോഡിലെ കട്ട വിരിക്കൽ ഇന്നു പൂർത്തിയാകും. പിന്നീട് ഇരു സൈഡും കോൺഗ്രീറ്റ് ചെയ്ത് ബുധനാഴ്ച്ചയോടു കൂടി ഗതാഗതം പുന:സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോൺട്രാക്ടർ ജലീൽ അറിയിച്ചു.
മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുട്ടി മാസ്റ്റർ ,കട്ടുപ്പാറ മുസ്ലിം ലീഗ് പ്രസിഡൻറ് ഇബ്രാഹിം കുറുവക്കുന്നൻ, ഷാജി.EK, നാസർ തോട്ടുങ്ങൽ, അബ്ദുറ.C, അലി.EK എന്നിവർ MLA യെ അനുഗമിച്ചു. കട്ടുപ്പാറ വളവിലെ ദുരിതയാത്ര നിരവധി തവണ പുലാമന്തോൾ വാർത്ത അടക്കമുള്ള മാധ്യമങ്ങളും പുലാമന്തോൾ വിവരവകാശ കൂട്ടായ്മ പ്രവർത്തകരും നിരന്തരമായി അധികൃതർക്ക് മുന്നിലെത്തിച്ചിരുന്നു

%d bloggers like this: