സൗദിയിൽ നിന്ന് കേരളത്തിലേക്ക് ദിനംപ്രതി വിമാനങ്ങൾ അനുവദിക്കണം പി കെ കുഞ്ഞാലിക്കുട്ടി എം.പി.

സൗദി അറേബ്യയിൽ കോവിഡ് വ്യാപിക്കുകയും മരണ സംഖ്യ ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ സൗദിയില്‍ നിന്നും മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് കേരളത്തിലെ കരിപ്പൂർ, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ദിനേനയെന്നോണം വിമാന സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യമുന്നയിച്ച് പി കെ കുഞ്ഞാലിക്കുട്ടി എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു.

സൗദിയിലെ ദമാം, റിയാദ്, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വിമാന സര്‍വീസുകള്‍ നടത്തിയാല്‍ മാത്രമേ വിവിധ മേഖലകളില്‍ ഒറ്റപ്പെട്ടു കിടക്കുന്നവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള സാഹചര്യമുണ്ടാകുകയുള്ളൂ. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് കരോളയുമായും ഫോണ്‍വഴി വിശദമായി സംസാരിച്ചു. കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വലിയ വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്തണം. ഈയൊരു അടിയന്തര സാഹചര്യത്തില്‍ വലിയ വിമാനങ്ങളില്‍ അന്യനാട്ടില്‍ പ്രതിസന്ധിയിലായ പരമാവധി പ്രവാസികളെ സ്വദേശത്തെത്തിക്കാൻ സര്‍ക്കാര്‍ തയ്യാറാവണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

%d bloggers like this: