മൂര്‍ക്കനാട് AMLP സ്കൂള്‍ അറിയിപ്പ്

സ്കൂള്‍ അഡ്മിഷന്‍

മൂർക്കനാട് AMLP സ്കൂളില്‍ LKG & UKG ഉപ്പെടെ ഒന്ന് മുതൽ നാല് വരെയുള്ള (ഇംഗ്ളീഷ് & മലയാളം മീഡിയം) ക്ളാസുകളിലേക്കുളള അഡ്മിഷന്‍ തുടരുന്നു. 01/06/2020 തിങ്കളാഴ്ച രാവിലെ 10.30 മുതല്‍ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി (ലഭ്യമെങ്കില്‍) എന്നിവ സഹിതം രക്ഷിതാക്കള്‍ക്ക് സ്കൂളിലെത്തി കുട്ടികളെ ചേര്‍ക്കാവുന്നതാണ്.
കുട്ടികള്‍ക്ക് സമയബന്ധിതമായി പാഠപുസ്തകങ്ങളും മറ്റും ലഭ്യമാകുന്നതിനായി എത്രയും വേഗം അഡ്മിഷന്‍ പൂര്‍ത്തിയാക്കുക. സ്കൂളിലെത്താന്‍ പ്രയാസമുളളവര്‍ക്ക് മൂര്‍ക്കനാട് AMLP സ്കൂളിലെ അധ്യാപകരെ ഫോണില്‍ ബന്ധപ്പെട്ടും അഡ്മിഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്.

കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും ലോക്ഡൗണ്‍ – യാത്രാ വിലക്കുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും നിയന്ത്രണങ്ങള്‍ ദീര്‍ഘകാലത്തേക്ക് തുടരാന്‍ സാധ്യതയുളളതിനാലും കുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കുന്നതിനും ഓണ്‍ലൈന്‍ ക്ളാസുകള്‍ അടക്കമുളള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമായി നിരവധി കുട്ടികളെ പല അണ്‍ എയ്ഡഡ് സ്കൂളുകളില്‍ നിന്നടക്കം മൂര്‍ക്കനാട് AMLP സ്കൂളിലെ വിവിധ ക്ളാസുകളിലേക്ക് മാറ്റി ചേര്‍ക്കുന്നതിനായി പല രക്ഷിതാക്കളും ഫോണ്‍ വഴി ബന്ധപ്പെടുന്നുണ്ട്. അത്തരത്തില്‍ മറ്റു അണ്‍ എയ്ഡഡ് സ്കൂളുകളില്‍ നിന്നടക്കം വിവിധ ക്ളാസുകളിലെ ഇംഗ്ളീഷ് മീഡിയം ഡിവിഷനുകളിലേക്കടക്കം മാറ്റിചേര്‍ക്കാന്‍ ഉദ്ദേശിക്കുന്ന രക്ഷിതാക്കള്‍ പരമാവധി ജൂണ്‍ 1 നു തന്നെ കുട്ടികളെ ചേര്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഇംഗ്ളീഷ് മീഡിയം സീറ്റുകള്‍ പരിമിതം – അഡ്മിഷന്‍ ഉറപ്പാക്കുക.

പി അബ്ദുറഹിമാന്‍
(മൊബൈല്‍ : 95397 29599)
ഹെഡ്മാസ്റ്റർ
AMLPS മൂർക്കനാട്

%d bloggers like this: