പോത്തുളളിച്ചിറ പാലം പുനര്‍നിര്‍മ്മാണം-സ്ഥലപരിശോധന നടത്തി

വെങ്ങാട് : വെങ്ങാട് ചെമ്മലശ്ശേരി റോഡില്‍ കരുപറമ്പ് ഭാഗത്ത് ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലുളള പോത്തുളളിച്ചിറ പാലം പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സി. എഞ്ചിനീയര്‍ വിശ്വന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാജഗോപാലന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി സൈനുദ്ധീന്‍ മാസ്റ്റര്‍, മെമ്പര്‍ വി സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്തി. അപടാവസ്ഥയിലായ ഇടുങ്ങിയ പാലം പുനര്‍ നിര്‍മ്മിക്കുന്നതിന് മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് ആവശ്യ പ്രകാരം 2 കോടി രൂപ കഴിഞ്ഞ ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നു. പാലത്തിന്റെ വീതി കുറവ് മൂലം വലിയ വാഹനങ്ങള്‍ വളരെ പ്രയാസപ്പെട്ടാണ് ഇതിലെ കടന്നുപോകുന്നത്. പോത്തുളളിച്ചിറ പാലം വീതികൂട്ടി പുനര്‍നിര്‍മ്മിക്കണം എന്നത് ഏറെക്കാലത്തെ ആവശ്യമാണ്. 11 മീ. വീതിയിൽ വാഹന ഗതാഗതം സുഗമമാക്കുന്ന രീതിയിലാക്കുന്ന രീതിയിലാണ് പുനര്‍നിര്‍മ്മാണം നടത്തുകയെന്നും ചിറയും സൈസിലൂടെ വെള്ളം ഒഴുകാനുള്ള വെള്ളച്ചാലും പ്രത്യേകം നിർമ്മിക്കുമെന്നും എഞ്ചിനീയര്‍ അറിയിച്ചു. CPIM മൂര്‍ക്കനാട് LC അംഗങ്ങളായ ബാബുരാജ്, രാജേഷ് എന്നിവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.

%d bloggers like this: