പത്താം വാർഷികോപഹാരമായി നാടിന് ബോട്ട് സമർപ്പിച്ച് വിന്നേഴ്സ് ക്ലബ് മൂർക്കനാട്
കഴിഞ്ഞ രണ്ട് പ്രളയകാലത്തും മൂർക്കനാട് – എടപ്പലം പ്രദേശവാസികളായ പ്രളയബാധിതരെ കരക്കടുപ്പിക്കാൻ വിന്നേഴ്സ് ക്ലബിന്റെ ജീവൻരക്ഷാ പ്രവർത്തകർ ആശ്രയിച്ചത് പോലീസ് സഹായത്തോടെ ദൂരദിക്കുകളിൽ നിന്ന് ലോറിമാർഗം എത്തിച്ച തോണികളായിരുന്നു.
തോണിക്കായുള്ള കാത്തിരിപ്പ് നാട്ടുകാരുടെ നെഞ്ചിടിപ്പിന്റെ ആക്കം കൂട്ടിയിരുന്നു.
നമ്മുടെ പ്രാർത്ഥനകൾ ഫലം കാണാതെ പ്രവചനങ്ങൾക്കൊത്ത് ഇനിയും പ്രളയം നാടിനെ നടുക്കുമോ എന്ന ആശങ്കയിൽ ക്ലബിന്റെ പത്താം വാർഷികോപഹാരമായി പതിനഞ്ചോളം പേർക്ക് ഒരേ സമയം യാത്രചെയ്യാവുന്ന ഒരു ഫൈബർ ബോട്ടു തന്നെ നാടിനായി സമർപ്പിച്ചിരിക്കുകയാണ് വിന്നേഴ്സ് ക്ലബിന്റെ കർമ്മഭടന്മാർ.
കഴിഞ്ഞ പ്രളയങ്ങളിൽ ജീവൻരക്ഷാപ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന പി.ടി.ശരീഫ്,കെ.പി.നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ഇരുപതോളം അംഗങ്ങൾ അടങ്ങിയ വിന്നേഴ്സ് റെസ്ക്യൂ ടീം(WRT)അംഗങ്ങളും നാട്ടുകാരും സ്വന്തമായൊരു ബോട്ട് ലഭിച്ച നിർവൃതിയിലാണ്.അവശ്യ സമയങ്ങളിൽ ഇതര പ്രദേശങ്ങളിലും ബോട്ട് സർവീസ് നടത്താൻ ക്ലബ് അധികൃതർ സന്നദ്ധരാണ്.
നാടിന്റെ സ്വപ്നം പൂവണിയാൻ സഹകരിച്ച നാട്ടിലും മറുനാട്ടിലുമുള്ള ക്ലബ് അംഗങ്ങൾ, സഹകാരികൾ, ഭാരവാഹികൾ,നാട്ടുകാർ തുടങ്ങിയവരോട് ക്ലബിന്റെ കൃതഞ്ജത അറിയിക്കുന്നു.
Helpline:9544235564
9744890985