Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

പുഴയിലെ പുല്‍ക്കാടുകള്‍ – നിരപ്പാക്കല്‍ – ഇറിഗേഷന്‍ അസി. എക്സി. എഞ്ചിനീയര്‍ സന്ദര്‍ശനം നടത്തി

മൂര്‍ക്കനാട് : മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ തനത് ഫണ്ടുപയോഗിച്ച് തൂതപ്പുഴയില്‍ മൂര്‍ക്കനാട് പ്രദേശത്തെ പുല്‍ക്കാടുകള്‍ നീക്കി പുഴയുടെ സ്വാഭാവിക ഒഴുക്കും സൗന്ദര്യവും വീണ്ടെടുക്കുന്നതിനായുളള പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ മൈനര്‍ ഇറിഗേഷന്‍ അസി. എക്സി. എഞ്ചിനീയര്‍ വിശ്വന്‍ നായര്‍ സന്ദര്‍ശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാജഗോപാലന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സൈനുദ്ധീന്‍ മാസ്റ്റര്‍, മെമ്പര്‍ വി സുന്ദരന്‍ എന്നിവരോടൊപ്പമാണ് അദ്ദേഹം പുഴയില്‍ സന്ദര്‍ശനം നടത്തിയത്. നിലവില്‍ നടക്കുന്ന പ്രവൃത്തികള്‍ വിലയിരുത്തിയ അദ്ദേഹം തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മുന്‍പ് മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തില്‍ എഞ്ചിനീയര്‍ ആയി സേവനമനുഷ്ഠിച്ചിരുന്ന,കാലത്ത് തൂതപ്പുഴയെക്കുറിച്ച് വിശദമായി മനസ്സിലാക്കിയ ഇദ്ദേഹമാണ് മൂതിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയുടെ ശില്പി. ഇപ്പോള്‍ പുഴയില്‍ നടക്കുന്ന പുല്‍ക്കാടുകള്‍ നീക്കം ചെയ്യാനായി ഇറിഗേഷന്‍ വകുപ്പ് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കിയതിനാലാണ് മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തിന് ജില്ലാകളക്ടര്‍ പ്രത്യേക അനുമതി നല്‍കി പുഴയില്‍ നിലവിലെ പ്രവൃത്തി വളരെ പെട്ടെന്ന് ആരംഭിക്കാനായത്.