അധ്യാപകരെ അവഹേളിച്ചവരെ കണ്ടെത്തി; നാല് പേരും പ്ലസ് ടു വിദ്യാര്‍ഥികൾ

ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപകരെ അവഹേളിച്ച് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരെ കണ്ടെത്തി. സഭ്യേതര സന്ദേശങ്ങള്‍ പ്രചരിപ്പിച്ച നാല് പേരും പ്ലസ് ടു വിദ്യാര്‍ഥികളാണ്. പുതിയതായി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ് നാല് പേരും. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സൈബര്‍ ക്രൈം പൊലീസ് പിടിച്ചെടുത്തു. മലപ്പുറം സ്വദേശിയായ അ‍ഡ്മിനുവേണ്ടി അന്വേഷണം തുടരുന്നു.

%d bloggers like this: