കഞ്ഞിപ്പുര–മൂടാൽ ബൈപാസിന്‌ 13.42 കോടി

വളാഞ്ചേരി:കഞ്ഞിപ്പുര–മൂടാൽ ബൈപാസ്‌ റോഡിന്‌ 13.42 കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചതായി മന്ത്രി കെ ടി ജലീൽ അറിയിച്ചു. ടെന്‍ഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമാണം ആരംഭിക്കും. സാങ്കേതിക കാരണങ്ങളാൽ ബൈപാസ്‌ നിർമാണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഡിസംബറോടെ നിർമാണം പൂർത്തിയാകുമെന്നാണ്‌ പ്രതീക്ഷ. ഇതോടെ വളാഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരമാകും.

%d bloggers like this: