പതിനൊന്നാം വാര്‍ഡില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം പുരോഗമിക്കുന്നു….!!

മൂര്‍ക്കനാട്: പതിനൊന്നാം വാര്‍ഡില്‍ പടിക്കല്‍ കരിമൂടുകരികാഞ്ഞിരത്തോട് നവീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. വര്‍ഷക്കാലം ആരംഭിക്കുന്നതോടെ പകര്‍ച്ച വ്യാധികളുടെ ആശങ്ക നിലനില്‍ക്കേ പഞ്ചായത്ത് വിപുലമായ മുന്നരുക്കങ്ങളാണ് നടത്തുന്നത്. ജനവാസ മേഘലകളില്‍ കെട്ടി നില്‍ക്കുന്ന വെള്ളം, മാലിന്യങ്ങള്‍, റോഡ് അരികത്ത് മൂടിക്കിടക്കുന്ന പൊന്തക്കാടുകള്‍ എല്ലാം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി ശുചീകരിക്കുകയാണ്. കഴിഞ്ഞ ദിനങ്ങളില്‍ പതിനൊന്നാം വാര്‍ഡ് തുടക്കം മുതല്‍ പൂഴിപ്പൊറ്റ വരെ റോഡിനിരു വശത്തെയും പൊന്തക്കാടുകള്‍ വെട്ടിമാറ്റി, അരിച്ചാലുകള്‍ ശുചീകരിച്ചു. എല്ലാത്തിനും മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി വാര്‍ഡ് മെമ്പര്‍ സുന്ദരേട്ടനും കൂടെ ഉണ്ടായിരുന്നു. വാര്‍ഡിന്‍െറ ആവശ്യ ഘട്ടങ്ങളില്‍ ഒാടിയണഞ്ഞ് ആദ്യാവസാനം വരെ വിശ്രമമില്ലാതെ പരിഹാരം കാണും വരെ ലക്ഷ്യം മറക്കാത്ത ജനകീയനായ മെമ്പര്‍ വി സുന്ദരന്‍ നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവനാണ്.

%d bloggers like this: