പരിസ്ഥിതി ദിനത്തിൽ പോലും പ്രകൃതിക്ക് രക്ഷയില്ല.;വെങ്ങാട് അങ്ങാടിക്കടുത്ത് മണ്ണെടുപ്പ് സജീവം

വെങ്ങാട് :പരിസ്ഥിതി ദിനമായ ഇന്ന് പോലും പരസ്യമായി കുന്നിടിച്ച് മണ്ണെടുക്കുകയാണ് വെങ്ങാട്. വെങ്ങാട് അങ്ങാടിക്കടുത്ത് മൂർക്കനാട് റോഡിലാണ് സ്വകാര്യ വ്യക്തിയുടെ കുന്നിടിച്ചു മണ്ണെടുക്കുന്നത്.അനുമതിയോടെയാണ് മണ്ണെടുക്കുന്നത് എന്നതാണ് ഉടമസ്ഥരുടെ ന്യായം എന്നാൽ
മലപ്പുറം ജില്ലയിൽ യെല്ലോ അലർട്ട് നിലനിൽക്കുന്ന സമയത്താണ് അധികൃതരുടെ ഒത്താശയോടെ ഈ പ്രകൃതി ചൂഷണം നടക്കുന്നത്.

മൂന്ന് ദിവസമായി നടക്കുന്ന മണ്ണെടുപ്പ് പരിസ്ഥിതി ദിനമായ ഇന്നും തുടരുന്നു.

ദിവസങ്ങൾക്ക് മുമ്പ് റബറൈസിങ് ജോലികൾ പൂർത്തിയായ മൂർക്കനാട് റോഡിൽ ചളിയും മണ്ണും നിറഞ്ഞു അപകടാവസ്ഥയിൽ ആയിരിക്കുകയാണ്. ചളിയിൽ വാഹനങ്ങൾ വഴുതി പോകുന്ന അവസ്ഥയിലാണിപ്പോൾ. ഇത്രയൊക്കെ ആയിട്ടും ഇതൊന്നും അറിയാതെ ഇതിലൊന്നും ഇടപെടാതെ കണ്ണടച്ചിരിക്കുകയാണ് ഉത്തരവാദിത്തപ്പെട്ടവർ.

%d bloggers like this: