തോട്ടിൽ കാല്‍ വഴുതി വീണു; വിക്ടേഴ്സിൽ ക്ലാസെടുത്ത അധ്യാപകന്‍ മരിച്ചു

വിക്‌ടേഴ്‌സ് ചാനലിൽ ക്ലാസെടുത്തിരുന്ന അധ്യാപകനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിതുര ഗവ യു പി സ്കൂളിലെ അധ്യാപകനും നന്ദിയോട് സ്വദേശിയുമായ ജി. ബിനുകുമാറാണ് മരിച്ചത്. എഴാം ക്ലാസിലെ കണക്ക് വിഷയമായിരുന്നു ബിനു പഠിപ്പിച്ചത്. ഇന്നലെ രാത്രി വീട്ടിലേക്ക് നടന്ന് വരുന്ന വഴി കാൽ വഴുതി തോട്ടിൽ വീണെന്നാന്ന് സംശയം. ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ തോട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.ഏഴാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ ക്ലാസ് അടുത്ത ദിവസം സംപ്രേഷണം ചെയ്യാനിരിക്കെയാണ് ദുരന്തം.

%d bloggers like this: